ദിലീപിന് ജര്‍മ്മനിക്കു പോകാം, വിദേശത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി

0

കൊച്ചി: വിദേശത്തെ സിനിമാ ചിത്രീകരണത്തിനു പോകാന്‍ നടന്‍ ദിലീപിന് കോടതിയുടെ അനുമതി. കഴിഞ്ഞ ദിവസം സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാന്‍ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് നടന് അനുകൂല വിധി വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് തിരികെ നല്‍കാനാണ് കോടതി ഉത്തരവ്. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.

കേരളത്തിലും വിദേശത്തും വെച്ച് ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ജര്‍മനിയ്ക്ക് പോകാനാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് ദിലീപിന്റെ വിദേശയാത്ര. സിനിമയുടെ ആവശ്യാര്‍ഥമാണ് വിദേശ യാത്രയെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വിട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതാനായി 85 ദിവസത്തോളം ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്നു. കേസില്‍ ഒക്ടോബര്‍ 4 ന് ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരക്കുക ഉള്‍പ്പെടെയുളള ഉപാധികളോടു കൂടിയായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. സിനിമ ചിത്രീകരണത്തിന് പോലും കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രാജ്യത്ത് നിന്ന് പുറത്തു പോകാന്‍ സാധിക്കുകയുളളൂ.

LEAVE A REPLY

Please enter your comment!
Please enter your name here