”നിങ്ങളൊക്കെ എന്താണ് പറയാന്‍ പോവുന്നതെന്നറിഞ്ഞുകൂടാ, കാണാന്‍ പോവണ്ടന്നായിരിക്കുമല്ലേ…”

0

കമ്മാരസംഭവം എന്ന സിനിമയിലെ ദിലീപിന്റെ സ്‌റ്റൈയിലിഷ് ലുക്ക് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഈ ലുക്ക് ജീവിതത്തിലുണ്ടായ മൂന്നുമാസത്തെ സുനാമിക്കൊടുവില്‍ കിട്ടിയതാണെന്നും ഈ താടി സമ്മാനിച്ച മാധ്യമങ്ങളോട് നന്ദി പറഞ്ഞും ദിലീപ്. കമ്മാരസംഭവത്തിന്റെ ഓഡിയോപ്രകാശനച്ചടങ്ങിലാണ് ദിലീപ് ഗൗരവം വിടാതെ തമാശ പറഞ്ഞ് സദസ്സിനെ കൈയ്യിലെടുത്തത്.

5 തരം വേഷപ്പകര്‍ച്ചയിലാണ് ദിലീപ് ചിത്രത്തില്‍ നിറയുന്നത്. 5ാം ലുക്ക് എങ്ങനെയാകണമെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ദിലീപിന്റെ മൂന്നുമാസത്തെ ജയില്‍വാസം. ഇതിനിടയില്‍ നീട്ടിയ വളര്‍ത്തിയ താടിയാണ് കമ്മാരന്റെ അഞ്ചാംവേഷപ്പകര്‍ച്ചയായത്. ജയിലിലായ സമയത്തും ചിത്രത്തോടൊപ്പം നിലയുറപ്പിച്ച നിര്‍മ്മാതാവ് ഗോകുലംഗോപാലനും മരുമകന്‍ പ്രതീഷിനും ദിലീപ് നന്ദി പറഞ്ഞു.

വീണ്ടും കാണാന്‍സാധിച്ചതില്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് പ്രസംഗം ആരംഭിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പേരെടുത്ത് പറഞ്ഞ്് നന്ദിയറിയിച്ച ദിലീപ് കമ്മാരന്റെ വിജയത്തിന് പ്രേക്ഷക പന്തുണയും അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ മാധ്യമപ്രവര്‍ത്തകരെ ഒരുനിമിഷം നോക്കിയശേഷം, ”നിങ്ങളൊക്കെ എന്താണ് പറയാന്‍ പോവുന്നതെന്നറിഞ്ഞുകൂടാ, കാണാന്‍ പോവണ്ടന്നായിരിക്കുമല്ലേ…” എന്ന് ചിരിയോടെ ചോദിക്കുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here