ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഒരു ചെറുമുഖഭാവം കൊണ്ടുപോലും പൊട്ടിച്ചിരി വിതറുന്ന താരം കുറിക്കുകൊള്ളുന്ന പ്രതികരണങ്ങള്‍ കൊണ്ടും ശ്രദ്ദേയനാണ്. പ്രളയദുരിതത്തില്‍പെട്ട പാവങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിലെ പാളിച്ച ചൂണ്ടിക്കാട്ടി അടുത്തിടെ ധര്‍മ്മജന്‍ നടത്തിയ വൈകാരിക പ്രതികരണവും ആരാധകര്‍ കണ്ടു.

നവമാധ്യമക്കൂട്ടായ്മയില്‍ കഴിഞ്ഞ ദിവസം നടി നില്‍ക്കി ഗില്‍റാണിക്കൊപ്പം ബര്‍മുഡയണിഞ്ഞ് ഇരിക്കുന്ന സ്വന്തം ചിത്രം പങ്കുവച്ചുകൊണ്ട് ധര്‍മ്മജന്‍ കുറിച്ച ഒരു വരിയാണ് ചിരിപടര്‍ത്തിയത്.

‘നിക്കിയോടൊപ്പം നിക്കറിട്ട് …’ – എന്നായിരുന്നു ധര്‍മ്മജന്റെ കുറിപ്പ്. ഇതിലും രസകരമായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ‘ശില്‍പാ ഷെട്ടിയോടൊത്ത് പടം പിടിക്കാത്തത് നന്നായി’ എന്നായിരുന്നു ആ ആരാധകപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here