കുട്ടൂസനും ലുട്ടാപ്പിയും ഡാകിനിയും ഒത്തുചേര്‍ത്ത ധമാക്കയിലെ ഗാനം

0
4

വമ്പന്‍പ്രതീക്ഷയോടെയെത്തിയ ‘അഡാറ് ലവ്’ പ്രിയാവാര്യര്‍ എന്ന കണ്ണിറുക്കിത്താരത്തെ സംഭാവനചെയ്തതില്‍ ഒതുങ്ങിപ്പോയെങ്കിലും വീണ്ടും പരീക്ഷണത്തിനു ഒരുങ്ങുകയാണ് അംവിധായകന്‍ ഒമര്‍ലുലു. അദ്ദേഹത്തിന്റെ പുതുചിത്രം ‘ധമാക്ക’യിലെ ഒരു ഗാനത്തിന്റെ വരികള്‍ ഉള്‍പ്പെടുത്തിയ വീഡിയോകൂടി യുട്യൂബിലെത്തി.

ബാലരമയിലെ മായാവി ചിത്രകഥ കഥാപാത്രങ്ങളെ വരികളില്‍ കൂട്ടിയിണക്കി ഉളളതാണ് പുതിയ പാട്ട്. മായാവി കൂട്ടൂസന്‍ പാട്ട് എന്ന് പേരിലാണ് ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ബ്ലെസിയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഒമറിന്റെ കഥയ്ക്ക് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ലാല്‍ തുടങ്ങിയവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അരുണ്‍ നായകനാവുന്ന ചിത്രം ഡിസംബര്‍ 20-ന് തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here