വെള്ളിത്തിര കീഴടക്കാന്‍  ജാന്‍വിയെത്തി

0
അകാലത്തില്‍ പൊലിഞ്ഞ നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ ആദ്യ ചിത്രം ധടക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 21 കാരിയായ ജാന്‍വി അരങ്ങേറ്റം കുറിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയവേളയിലാണ് ശ്രീദേവിയെ മരണം കവര്‍ന്നത്. അതുകൊണ്ടുതന്നെ ജാന്‍വിയുടെ ആദ്യ ചിത്രം ധടക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഏറെ ശ്രദ്ധകിട്ടിയിരുന്നു.
മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പാണ് ധടക്ക്. ശശാങ് ഖൈത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ്കപൂറിന്റെ അനുജന്‍ ഇഷാന്‍ ഘട്ടക് ആണ് നായകന്‍. ഇതിനകം 23 മില്യണിലധികം പേരാണ് ട്രെയിലര്‍ കണ്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here