രണ്‍വീര്‍ ദീപിക വിവാഹത്തീയതി നിശ്ചയിച്ചു

0

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡിലെ പ്രണയജോഡികളാണ് ദീപിക രണ്‍വീര്‍. ഇരുവരും തമ്മിലുള്ള വിവാഹത്തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ 14, 15 തിയതികളായാണ് ചടങ്ങുകള്‍ നടക്കുക. വെഡ്ഡിംഗ് കാര്‍ഡ് താരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഇരുവരും തമ്മില്‍ പ്രണയിത്തിലായിരുന്നെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഇരുവരും എപ്പോഴും ഒഴിഞ്ഞുമാറിയിരുന്നു.

ഇരുകുടുംബങ്ങളുടെയും ആശീര്‍വാദത്തോടെയാണ് വിവാഹതിരാകുന്നതെന്നും എല്ലാവരുടെയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, എവിടെവെച്ചാകും വിവാഹം എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നവംബറോടെ ഇരുവരും ഇറ്റലിയില്‍വെച്ച് വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സഞ്ജയ് ലീല ബന്‍സാലിയുടെ 2013 ചിത്രം രാംലീല മുതല്‍ അടുത്ത സൗഹൃദം ആരംഭിച്ചതാണ് ദീപികയും രണ്‍വീറും. ഇവര്‍ ഒന്നിച്ച് അഭിനയിച്ച രാംലീല, ബജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വിവാഹം എവിടെ വെച്ചാണ് നടത്തുക എന്ന വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here