രശ്മിക മന്ദാരയും വിജയ് ദേവരകൊണ്ടയും വീണ്ടും ജോഡികളായെത്തുന്ന തെലുങ്ക് ചിത്രമാണ് ഡിയര്‍കോമ്രേഡ്. യുട്യൂബിലെത്തിയ പടത്തിന്റെ ട്രെയിലര്‍ ന്‍്രെഡിംഗില്‍ ഒന്നാമതായി കുതിക്കുകയാണ്.

ഈ ജോഡികള്‍ ഒന്നിച്ച ‘ഗീതാഗോവിന്ദ’മെന്ന ചിത്രം വമ്പന്‍ഹിറ്റായിരുന്നു. ചുംബനസീനുകളും സംഘട്ടനരംഗങ്ങളുമാണ് ട്രെയിലറിലെ ഹൈലൈറ്റ്. വിദ്യാര്‍ത്ഥി നേതാവായെത്തുന്ന വിജയ് ദേവരകൊണ്ടയുടെ അര്‍ജ്ജുന്‍ റെഡ്ഢി എന്ന ചിത്രവും വമ്പന്‍ഹിറ്റായിരുന്നു.

ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത ആ ചിത്രവും ഇരുന്നൂറ് േകാടിയിലധികം നേടി മുന്നേറുകയാണ്. ഡിയര്‍കോമ്രേഡ് തമിഴിലും മലയാളത്തിലും മൊഴിയെത്തും. വമ്പന്‍ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here