നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് അമ്മ, അടുത്തമാസം ഏഴിന് കൂടിക്കാഴ്ച്ച

0

കൊച്ചി: കത്ത് നല്‍കിയ നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെ ചര്‍ച്ചയ്ക്കുവിളിച്ച് അമ്മ. അടുത്ത മാസം എഴിന് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളുടെയും അമ്മയുടെയും ചര്‍ച്ച നടക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ നടിമാര്‍ ആവശ്യപ്പെട്ട പ്രകാരം ചര്‍ച്ച നടക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here