• Update nov 2:
    • അര്‍ദ്ധനഗ്നരായ മോഡലുകളെ ഉള്‍പ്പെടുത്തിയ മംഗല്‍സൂത്രയുടെ പരസ്യങ്ങള്‍ സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി പിന്‍വലിച്ചു. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടതിനു പിന്നാലെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പരസ്യം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചത്.

മോഡലുകള്‍ അര്‍ദ്ധനഗ്നരായി പ്രത്യക്ഷപ്പെടുന്ന, സെലിബ്രിറ്റി സിസൈനര്‍ സബ്യസാചിയുടെ മംഗല്‍സൂത്ര കലക്ഷന്‍സിന്റെ പരസ്യം വിവാദത്തില്‍. വിവാഹ ചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന പവിത്രമായ മംഗല്‍സൂത്രയെ ഇത്തരത്തില്‍ ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം.

സബ്യസാചി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്ന ചിത്രങ്ങളില്‍ സ്ത്രീകള്‍ കറുപ്പ് ബ്രാലറ്റും പുരുഷന്മാര്‍ ഷര്‍ട്ട് ഇടാതെയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനു പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. നഗ്നതയും വൃത്തികേടും കാണിച്ചു വില്‍ക്കേണ്ട ഒന്നല്ല മംഗല്‍സൂത്രയെന്ന് വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യം റിപ്പോര്‍ട്ട് ചെയ്യാനും സബ്യസാചിയെ ബഹിഷ്‌കരിക്കാനും ക്യാമ്പയിനും നടക്കുന്നുണ്ട്. ഇന്റിമേറ്റ് ഫൈന്‍ ജ്വല്ലറിയെന്നാണ് മംഗല്‍സുത്ര കലക്ഷന്റെ പേര്. 1.65 ലക്ഷം മുതലാണ് വില.

Celebrity designer Sabyasachi Mukherjee is facing a huge backlash online over jewellery ads wearing his Royal Bengal Mangalsutra collection featuring same-sex and heterosexual couples.

LEAVE A REPLY

Please enter your comment!
Please enter your name here