കാര്‍ രജിസ്‌ട്രേഷന്‍: അമലാ പോളിനും ഫഹദ് ഫാസിലിനും നോട്ടീസ്

0

തിരുവനന്തപുരം: വ്യാജരേഖകൾ ഉപയോഗിച്ച് പുതുച്ചേരിയില്‍ ആഢംബര
കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന പരാതിയില്‍ ഹാജരാകാന്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ് അയച്ചു. ഇരുവരുടെയും വിശദീകരണം ലഭിച്ചതിനു ശേഷം നടപടികളുമായി മുന്നോട്ടു പോകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്താമാക്കി.

പുതുച്ചേരിയിലെ താമസക്കാരാണെന്നതിന് തെളിവായി ഇന്‍ഷ്വറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സാധൂകരിക്കുന്ന റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അതേസമയം, അമല പോൾ തായ്‌ലൻഡിലാണെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ പുതുച്ചേരിയില്‍ തനിക്ക് ഫ്‌ലാറ്റ് ഉണ്ടെന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here