ചെന്നൈ: കോവിഡ് 19 വയറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ് 2 അവസാനിപ്പിക്കുന്നു. അണിയറയില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം വരുന്ന ജീവനക്കാരുടെയും മത്സരാര്‍ത്ഥികളുടെയും സുരക്ഷയെ കരുതിയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ജീവനക്കാരുടെ സുരക്ഷയെ കരുതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഔദ്യോഗികമായി ഫേസ്ബുക്ക് പോജിലൂടെ വ്യക്തമാക്കിയിരുന്നു. കാണികളുടെ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരുന്ന ഡോ. രജിത് കുമാറിനു അവിചാരിതമായി പുറത്തുപോകേണ്ടി വന്നതിനു പിന്നാലെ വന്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുകയാണ്. റിയാലിറ്റി ഷോ അവതാരകനായ നടന് മോഹന്‍ലാലിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അതിനിടെ കൂടിയാണ് ഷോയുടെ നിര്‍മ്മാതാക്കളുടെ തീരുമാനം വരുന്നത്.