മാറിടപ്രദര്‍ശനം: പ്രിയങ്കയോട് കോണ്‍ഗ്രസിന് അതൃപ്തി

0

ആസാം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബോളിവുഡ്താരം പ്രിയങ്കാചോപ്ര. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇത് തീരെ പിടിച്ച മട്ടില്ല. നിര്‍ദോഷമായി ഫ്രോക്ക് ധരിച്ച് തൊപ്പിയണിഞ്ഞ് ആസാം ടൂറിസം കലണ്ടറില്‍ പ്രത്യക്ഷപ്പെട്ട താരം സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ആരോപണം. കോണ്‍ഗ്രസ് എം.എല്‍.എമാരായ നന്ദിതാദാസ്, രൂപാ ജ്യോതി കുര്‍മ്മി എന്നിവരാണ് ആസാം സ്ത്രീകളെ അപമാനിക്കുംവിധം മാറിടപ്രദര്‍ശനം നടത്തിയെന്ന കുറ്റപ്പെടുത്തലുമായി രംഗത്തുവന്നത്. ജാര്‍ഖണ്ഡുകാരിയായ പ്രിയങ്കാ ചോപ്രയെ ആസാം ടൂറിസത്തിന്റെ മുഖമായി അവതരിപ്പിച്ചഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി. സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു. ടൂറിസം കലണ്ടറിന്റെ ചുവടുപിടിച്ച് സംഭവം കലക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ആസാമിലെ പരമ്പരാഗത വസ്ത്രങ്ങളടക്കം എല്ലാത്തരം വസ്ത്രങ്ങളും ധരിച്ചാണ് കലണ്ടറില്‍ പ്രത്യക്ഷപ്പെടുന്നതെന്നും മോശമായ രീതിയിലല്ല കണ്ടലര്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ആസാം ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ജയന്തമല്ല പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here