മകന്റെ പുതിയ ഷോര്‍ട്ട്ഫിലിം  റിലീസ് ചെയ്ത് ‘ഫാദര്‍ ജയസൂര്യ’

0
ഫാദേഴസ്്ഡേയില്‍, മകന്റെ ഷോര്‍ട്ട്ഫിലിം റിലീസ് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് നടന്‍ ജയസൂര്യ. മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ‘കളര്‍ഫുള്‍ ഹാന്‍ഡ്‌സ്’ എന്ന ഹ്രസ്വചിത്രമാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. വൃത്തികേടായിക്കിടക്കുന്ന ഇടങ്ങളിലാണ് ആളുകള്‍ മാലിന്യംനിക്ഷേപിക്കുന്നതെന്ന ചിന്തയാണ് ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. അഭിനയവും എഡിറ്റിംഗും സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് അദ്വൈത് ജയസൂര്യ. ജയസൂര്യയ്‌ക്കൊപ്പം മറ്റ് നടീനടന്മാരും ഹ്രസ്വചിത്രത്തിന്റെ ലിങ്ക് നവമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here