ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയം മറന്ന് ജീവിച്ചു, ആസിഫ്, അപര്‍ണ തുടങ്ങിയവര്‍ക്ക് ശരീരം നന്നേ നൊന്തു…

0

പോലീസുകാരായി വേഷമിട്ട ജൂനിയര്‍ താരങ്ങള്‍ അഭിനയം മറന്ന് ശരിക്കും ജീവിച്ചു. ബാംഗ്ലൂരിലെ ഫ്രീഡം പാര്‍ക്കിലെ സിനിമാ ചിത്രീകരണത്തിനിടെ ആസിഫ് അലി, അപര്‍ണ ബാലമുരളി, സൈജി കുറുപ്പ്, അലന്‍ലസിയാര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ശരീരം ശരിക്കും നൊന്തു.
ബിടെക് സിനിമ ചിത്രീകരണത്തിനിടെയാണ് ഷൂട്ടിംഗ് തമ്മിലടിയില്‍ കലാശിച്ചത്. മര്‍ദനത്തിനെ തുടര്‍ന്ന് ആസിഫ് അലി, അപര്‍ണ ബാലമുരളി, സൈജി കുറുറപ്പ്, അലന്‍ലസിയാര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കു പരിക്കേറ്റു. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചു. കര്‍ണ്ണാടകയില്‍ നിന്നും 400 ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ഷൂട്ടിങിനുണ്ടായിരുന്നു. ഇതില്‍ കുറച്ചു പേര്‍ പോലീസായാണ് വേഷമിട്ടത്. ഇവര്‍ ശരിക്കും പോലീസായതാണ് കുഴപ്പമായത്. ഇവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയാതെ പോയതും വിനയായി. സംഭവത്തില്‍ പ്രകോപിതനായ സംവിധായകന്‍ ഇവരെ ശകാരിച്ചതോടെ പ്രശ്‌നം വീണ്ടും വഷളായി. സംഘം ലൊക്കേഷനിലെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. പിന്നീട് പോലീസ് എത്തിയാണ് പ്രശ്‌നം ശാന്തമാക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here