സാന്റഫെ: മരുഭൂമിയില്‍ സിനിമാ ചിത്രീകരണത്തിനിടെ, നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോ സംസ്ഥാനത്തെ മരുഭൂമിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബോള്‍ഡ്‌വിന്റെ വെടിയേറ്റാണ് ഛായാഗ്രാഹക ഹല്യാന ഹച്ചിന്‍സ് (42) കൊല്ലപ്പെട്ടത്.

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന റസ്റ്റ് എന്ന സിനിമയില്‍ ഒരു ബാലന്‍ അബദ്ധത്തില്‍ നടത്തുന്ന കൊലപാതകമാണ് പ്രമേയം. വെടിയേറ്റ ഹച്ചിന്‍സിനെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here