സിനിമാ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്

0

കൊച്ചി: നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കി വ്യാഴാഴ്ച്ച മുതല്‍ എ ക്ലാസ് തിയറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സിനിമാ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പൊതുയോഗം തീരുമാനിച്ചു. പുതിയ മലയാളം പടങ്ങള്‍ വ്യാഴാഴ്ച്ച മുതല്‍ റിലീസ് ചെയ്യാനുള്ള നടപടികളുമായി നിര്‍മാതാക്കളും വിതരണക്കാരും മുന്നോട്ട് പോകവെയാണ് ഈ തീരുമാനം. തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും ജന. സെക്രട്ടറി സാജു അക്കരയും അറിയിച്ചു. ഇതോടെ സിനിമാ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here