തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമിന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. കോവിഡിന്റെ സാഹചര്യം നിലനില്‍ക്കുമ്ബോളും പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പരസ്പരം കൈമാറുന്ന മനുഷ്യര്‍. സോഷ്യല്‍ മീഡിയയിലും ആഘോഷങ്ങളുടെ ചിത്രങ്ങളും ക്രിസ്മസ് ആശംസകളും നിറഞ്ഞിരിക്കുകയാണ്. കൂട്ടത്തില്‍ പ്രിയ സിനിമാ താരങ്ങളും തങ്ങളുടെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.കഴിഞ്ഞ തവണത്തെ പോലെ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും കുടുംബവും ഇക്കുറിയും ഒരു ക്രിസ്മസ് ഫോട്ടോഷൂട്ട് തന്നെ നടത്തിയിട്ടുണ്ട്.

“എല്ലാവര്‍ക്കും ക്രിസ്മസിന്റെ സന്തോഷവും ആഹ്ലാദവും പ്രതീക്ഷയും അനുഗ്രഹവും ആശംസിക്കുന്നു. ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും സഹനങ്ങളും നമ്മെ കൂടുതല്‍ കരുത്തുറ്റവരാക്കുകയും തയ്യാറെടുപ്പുകള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും സഹായമനസ്കരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെ,” എന്നാണ് പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പമുള്ള ആഘോഷ ചിത്രത്തോടൊപ്പം ചാക്കോച്ചന്‍ കുറിച്ചത്. പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് നടി മുക്തയും സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചു.

കുടുംബത്തോടൊപ്പമുള്ള ചിത്രം തന്നെയാണ് നടന്‍ ഇന്ദ്രജിത്തും പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പൂര്‍ണിമയും ഇന്ദ്രജിത്തും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ക്രിസ്മസ് തൊപ്പി അണിഞ്ഞാണ് നില്‍ക്കുന്നത്.താരങ്ങളായ പ്രിയ വാര്യര്‍, അപര്‍ണ ദാസ്, രജിഷ വിജയന്‍ തുടങ്ങിയവരെല്ലാം പ്രിയപ്പെട്ട ആരാധകര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here