മഞ്ജു വാര്യരും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ടെക്നോ- ഹൊറർ ചിത്രം ചതുർമുഖത്തിലെ കൗതുകം ഉണർത്തുന്ന ‘മായ കൊണ്ട് കാണാകൂടൊരുക്കി’ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രഞ്ജീത്ത് കമല ശങ്കറും, സലില്‍.വി യും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രിൽ എട്ടിന് തിയ്യറ്ററിൽ എത്തും.

മനു മഞ്ജിത് എഴുതിയ വരികൾക്ക്, ഈണം പകർന്നു ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്. മെലഡി ടച്ചുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികൾക്ക് പ്രിയങ്കരിയായ ഗായിക ശ്വേത മേനോനാണ്. മനോരമ മ്യൂസിക്കാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചതുർമുഖത്തിന്റെ ഗാന രചന മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്

ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെയുള്ള നാലാമത്തെ മുഖം ഒരു സ്മാർട്ട്‌ ഫോൺ ആണെന്നതു പ്രേക്ഷകരിൽ കൂടുതൽ കൗതുകത്തിന് വഴി ഒരുക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ റിങ്ങ്ടോണും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

രഞ്ജീത്ത് കമല ശങ്കറും, സലിൽ വിയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവർത്തകരും ചതുർ മുഖത്തിൽ ഉണ്ട്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്. ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമയുടെ എഡിറ്റർ ആയ മനോജാണ് ചതുർമുഖത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജൻസി- പ്രോമൈസ്.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്.സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസേർസ്. ജിത്തു അഷ്‌റഫ് – ക്രീയേറ്റീവ് ഹെഡ്. ബിനു ജി നായരും, ടോം വർഗീസുമാണ് ലൈൻ പ്രൊഡ്യൂസർസ്. മേക്കപ്പ് – രാജേഷ് നെന്മാറ. ആർട്ട്‌ – നിമേഷ് എം താനൂർ. സ്യമന്തക് പ്രദീപ്‌ – ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഡിസൈൻസ് – ദിലീപ് ദാസ്. ചിത്രം ഏപ്രിൽ 8ന് കാണികൾക്ക് നൂതന ദൃശ്യാനുഭവവുമായി സിനിമാ സ്‌ക്രീനുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here