സുരേഷ് ഗോപി ഇനി എം.പി; കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചു

0

suresh gopi, rajagopalനടന്‍ സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുരേഷ് ഗോപിയുടെ പേര് ശുപാര്‍ശ ചെയ്തത്. കലാകാരന്മാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ സുരേഷ് ഗോപി രാജ്യസഭയിലെത്തും. സുരേഷ് ഗോപി മല്‍സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്തു മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യസഭയിലേക്ക് ബിജെപി കേന്ദ്രനേതൃത്വം സുരേഷ് ഗോപിയുടെ പേര് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രാജ്യസഭാ എം.പിയായി പ്രധാനമന്ത്രി തന്നെ നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്. എം.പി. സ്ഥാനം കേരളത്തിനു ലഭിച്ച അംഗീകാരണമാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ല. കേരളത്തിലുടനീളം പരമാവധി പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താനാണ് ആഗ്രഹമെന്നും തലസ്ഥാനത്ത് ക്ഷേത്ര ദര്‍ശനത്തിനുശേഷം താരം പറഞ്ഞു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here