ഡോര്‍ തുറന്നതിനെ ചൊല്ലി തര്‍ക്കം, നടുറോഡില്‍ സിനിമാ സ്‌റ്റൈല്‍ തല്ല്, നടനെതിരെ കേസ്

0

ആലപ്പുഴ: ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ വഴിയാത്രക്കാരന്റെ പുറത്തുതട്ടി. ഒന്നും രണ്ടും പറഞ്ഞ് അടിയായി. നടന്‍ സൂധീറിനും കൂട്ടുകാര്‍ക്കും എതിരെ കേസ്.

നടനെയും സുഹൃത്തുകളെയും നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയെങ്കിലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പേ ഇവരെ വിട്ടയച്ചു. പരാതി ജില്ലാ പോലീസ് മേധാവിക്കു മുന്നിലെത്തിയതോടെയാണ് കേസ് എടുത്തത്. എസ്.എല്‍. പുരത്ത് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് നടുറോഡില്‍ സംഘര്‍ഷമു്ണ്ടായത്.

മദ്യലഹരിയില്‍ നടനും കൂട്ടുകാരും മര്‍ദ്ദിച്ച രണ്ടു പേരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീറിനെയും സുഹൃത്തുകളെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here