ബോളിവുഡ് താരം ഇമ്രാന് ഹാഷ്മിയെ പിതാവായും നടി സണ്ണി ലിയോണിനെ അമ്മയായും പരീക്ഷാ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തി ബിഹാറി വിദ്യാര്‍ത്ഥി. ബിഹാറിലെ ഭീം റാവു അംബേദ്കര്‍ ബീഹാര്‍ സര്‍വകലാശാലയിലാണ് സംഭവം. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മീനാപൂര്‍ ബ്ലോക്ക് ജില്ലയിലെ ധന്‍രാജ് മഹ്തോ ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയത്.
വിലാസവും തെറ്റിച്ചാണ് നല്‍കിയത്. തെറ്റായവിവരങ്ങള്‍ രേഖപ്പെടുത്തിയത് വിദ്യാര്‍ത്ഥിയുടെ കുഴപ്പമാണെന്ന് സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതായും നടപടിയെടുക്കുമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട നടന് ഇമ്രാന് ഹാഷ്മി രസകരമായ പ്രതികരണമാണ് നടത്തിയത്. ‘അവന് എന്റേതല്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു’ – എന്നാണ് ഇമ്രാന്ഹാഷ്മി ട്വിറ്ററില്‍ കുറിച്ചത്.
