‘കെട്ടിപ്പുടി’യും ചുംബനവും; മറാഠി ബിഗ്‌ബോസ് നിയമക്കുരുക്കില്‍

0

ബിഗ്‌ബോസ് റിയാലിറ്റിഷോകള്‍ക്കെതിരേ പരാതിയുയരുക പതിവാണ്. ഇത്തവണ മാറാഠി ബിഗ്‌ബോസാണ് കോടതികയറുന്നത്. പരിപാടിയുടെ റേറ്റിംഗ് ഉയര്‍ത്താനുള്ള പരിപാടികള്‍ എന്തെങ്കിലും കണ്ടുപിടിക്കാനും അണിയറപ്രവര്‍ത്തകര്‍ക്കറിയാം.

മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള കെട്ടിപ്പിടിയും ചുംബനവും പരിധിവിട്ടതോടെയാണ് സെക്ഷന്‍ 292, 293, 294 എന്നീവകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി കോടതിയിലെത്തിയത്. നാസികിലെ കോളജ് വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖാണ് പരാതിക്കാരന്‍.

വിവാഹിതനായ രാജേഷ് ശൃംഗാരപുരയും രേഷംചിപ്‌നിസും തമ്മിലുള്ള പ്രണയപ്രകടനമാണ് അതിരുവിട്ടത്. കുടുംബബന്ധങ്ങളില്‍ അരാജകത്വം പ്രചരിപ്പിക്കുന്ന വിധത്തിലാണ് ഇവരുടെ ‘പരിപാടി’ അരങ്ങുതകര്‍ക്കുന്നത്.

രേഷംചിപ്‌നിസിനോടുള്ള പ്രണയം തന്റെ ഭാര്യ അംഗീകരിക്കുമെന്നാണ് രാജേഷ് ശൃംഗാരപുരയുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് രാജേഷിന്റെ ഭാര്യയുടെ നിലപാട്. ഒരുമിച്ചുള്ള കെട്ടിപ്പിടിയും കിടക്കപങ്കിടലുമൊക്കെ ചാനല്‍ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രങ്ങളെന്നാണ് പറയപ്പെടുന്നത്.

പ്രേക്ഷകരെ വിഡ്ഢികളാക്കി കോടികള്‍ കൊയ്യുന്ന ചാനല്‍പരിപാടികളുടെ എണ്ണം എല്ലാഭാഷയിലും നിരവധിയുണ്ട്. നടന്‍ ആര്യക്ക് കല്യാണം എന്ന മട്ടിലുള്ള ‘എങ്കെ വീട്ടുമാപ്പിളൈ’ റിയാലിറ്റിഷോയുടെ അവസാനം കല്യാണം കാണാനിരുന്നവര്‍ മാത്രം വിഡ്ഢികളായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത ‘മലയാളി ഹൗസ്’ നിരന്തരം വിവാദങ്ങളില്‍ പെട്ടിരുന്നു. സൂപ്പര്‍ഹിറ്റായ വിവാദ എപ്പിസോഡുകള്‍ യുട്യൂബിലും ഇപ്പോഴും തരംഗമാണ്.

ജി.എസ്. പ്രദീപ് അടക്കമുള്ളവരുടെ പേര് കളഞ്ഞ പരിപരിപാടിയായി അധഃപധിച്ച ആ ഷോയില്‍ നല്ല പെരുമാറ്റംകൊണ്ട് നല്ലപേര് സമ്പാദിച്ചത് സന്തോഷ് പണ്ഡിറ്റ് മാത്രമായിരുന്നു. ഷോയില്‍നിന്നും ലഭിച്ച തുക അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി ചെലവഴിച്ച് പണ്ഡിറ്റ് മാതൃകകാട്ടിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here