പൂജാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിഗ്‌ബോസ് താരം ആര്‍ഷിഖാന്‍. എന്നാല്‍ രണ്ടുകൊല്ലംമുമ്പ് കടം വാങ്ങിയ തുക തിരികെചോദിച്ചപ്പോഴാണ് താരം പീഡനാരോപണം ഉയര്‍ത്തുന്നതെന്നാണ് പൂജാരി പണ്ഡിറ്റ് രമേശ്‌ജോഷിയുടെ വിശദീകരണം. ഇതുസംബന്ധിച്ച് വൈദികന്‍ മുംബൈയിലെ സംന്താനഗര്‍ പോലീസ് സ്‌റ്റേഷിനില്‍ പരാതി നല്‍കിയിരുന്നു. 2015ലാണ് ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായ ആര്‍ഷിഖാന്‍ പൂജാരിയെ പരിചയപ്പെടുന്നത്.

പഴ്‌സ് മോഷണംപോയെന്നും ചികിത്സയ്ക്കായി നാല്‍പതിനായിരം രൂപവേണമെന്നും ആര്‍ഷിഖാന്‍ പൂജാരിയോട് ആവശ്യപ്പെട്ടു. ഇയാള്‍ ഇതുനല്‍കുകയും ചെയ്തൂവത്രേ. പിന്നേട് താരത്തെ ടിവിയിലല്ലാതെ ക്ഷേത്രത്തില്‍ കണ്ടിട്ടില്ല. പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തതിനുപിന്നാലെയാണ് താരം പീഡനാരോപണം ഉയര്‍ത്തിയതെന്നും ഇയാള്‍ പറയുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പൂജാരി ശ്രമിക്കുകയാണെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കാട്ടി ആര്‍ഷിഖാനും സംന്താനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

2017ല്‍ സണ്ണിലിയോണ്‍ കഴിഞ്ഞാല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍പേര്‍ തെരഞ്ഞപേരുകളിലൊന്നാണ് ബിഗ്‌ബോസ് ടിവിതാരം ആര്‍ഷിഖാന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here