മലയാളം ‘ബിഗ് ബോസ്’ ടെലിവിഷന്‍ സ്‌ക്രീനില്‍ മോഹന്‍ലാലിന്റെ രണ്ടാം വരവ്

0
ബിഗ്‌സ്‌ക്രീനില്‍ നിറഞ്ഞാടിയ 38 വര്‍ഷങ്ങളില്‍ 350 -ലധികം സിനിമകള്‍, സ്‌റ്റേജ് ഷോകളും നാടകങ്ങളും മറുവശത്ത്. നടന്‍ മോഹന്‍ലാലിന് ഇനിയുള്ള രസം ടെലിവിഷന്‍ സ്‌ക്രീനില്‍ തരംഗം സൃഷ്ടിച്ച ‘ബിഗ് ബോസ്’ എന്ന പരിപാടിയുടെ അവതാരകവേഷം. തമിഴില്‍ കമല്‍ഹാസന്‍ നയിച്ച ‘ബിഗ്‌ബോസി’ന് രണ്ടാം ഭാഗം വരുന്നതിനുപിന്നാലെയാണ് മലയാളത്തില്‍ അതേവേഷം പകര്‍ന്നാടാന്‍ മോഹന്‍ലാല്‍ എത്തുന്നത്. ഏഷ്യാനെറ്റില്‍ ജൂണ്‍ 24 മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്.
അവതാരകനായി മോഹന്‍ലാല്‍ എത്തിയതോടെ മിനിസ്‌ക്രീനിലും ഇനി പടയോട്ടം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറപ്രവര്‍ത്തകരും. അമൃത ടിവിയില്‍ ‘ലാല്‍ സലാം’ എന്ന പരിപാടിയില്‍ നേരത്തെ ലാല്‍ അവതരിച്ചിരുന്നെങ്കിലും പരിപാടി വിചാരിച്ചത്ര ഗംഭീരമായിരുന്നില്ല. വരുന്ന അതിഥികളെല്ലാം മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ച് നേരംകളയുന്നവിധത്തിലേക്ക് മാറിയതോടെയാണ് പരിപാടി കുളമായത്. ബിഗ്‌ബോസിലൂടെ ആ കുറവെല്ലാം തീര്‍ത്താകും ലാലിന്റെ ടെലിവിഷന്‍ സ്‌ക്രീനിലേക്കുള്ള രണ്ടാംവരവ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here