ജയരാജിന്റെ ‘ഭയാനകം’  ട്രെയിലറെത്തി

0
ജയരാജിന് ഇക്കൊല്ലം ദേശീയ അവാര്‍ഡിനര്‍ഹനാക്കിയ ‘ഭയാനക’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തകഴിയുടെ ‘കയര്‍’ എന്ന നോവലിലെ അദ്ധ്യായങ്ങളെ ആധാരമാക്കിയാണ് ജയരാജ് ചിത്രമൊരുക്കിയത്.
 രഞ്ജിപണിക്കരും ആശാശരതുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മികച്ച സംവിധാനം, ഛായാഗ്രഹണം, അവലംബിത തിരക്കഥ എന്നിവയ്ക്കാണ് ഭയാനകം ദേശീയഅവാര്‍ഡ് നേടിയത്. ചിത്രത്തിലെ ഗാനങ്ങളൊരുക്കിയ എം.കെ. അര്‍ജ്ജുനന്‍ മാഷിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനപുരസ്‌കാരവും ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here