ഇരുമ്പ് എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് ബെര്‍ലിന്‍ ഇന്ഡീ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം. ചിത്രത്തിലെ അഭിനയത്തിന് മാനവിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. നിതിന്‍ നാരായണന്‍ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ ആനന്ദ് കൃഷ്ണയാണ്.


ഈ ചിത്രത്തിലെ അഭിനയത്തിന് 2020-ല്‍ മികച്ച നടനുള്ള 4 പുരസ്‌കാരങ്ങള്‍ മാനവിനെത്തേടി എത്തിയിരുന്നു. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികള്‍ക്കെതിരേ പ്രതികാരം ചെയ്യുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പില്‍ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here