കട്ട സസ്‌പെന്‍സ് ഒളിപ്പിച്ച് ബാലച്ര്രന്ദമേനോന്റെ ‘എന്നാലും ശരത്’

0
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്രമേനോന്‍- ഇങ്ങനെ എഴുതിക്കാട്ടിയ സിനിമകള്‍ മലയാളസിനിമയില്‍ ഒരുകാലത്ത് പുതുതരംഗം സൃഷ്ടിച്ചിരുന്നു. കുടുംബപ്രേക്ഷകരെ ഒന്നടങ്കം ഈ പേരിന്റെ മോഹവലയത്തില്‍ തിയറ്ററുകളിലേക്കൊഴുകിയിരുന്നു. വീണ്ടും ആ കാലത്തേക്ക് കുതിപ്പിനൊരുങ്ങുകയാണ് ബാലചന്ദ്രമേനോന്‍. ‘എന്നാലും ശരത്’ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജാണ് പുറത്തിറക്കിയത്.
കട്ട സസ്‌പെന്‍സാണ് മേനോന്‍ ഇത്തവണ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. പോസ്റ്റര്‍ കണ്ട് കുടുംബപ്രേക്ഷകരെ കൈവിട്ടോയെന്ന ആശങ്ക വേണ്ടെന്നും ജെയിംസ്‌ബോണ്ടിനെ വച്ച് പടംപിടിച്ചാലും ബോണ്ടിന്റെ ഓരോ ഇടിയും ഓരോ സെന്റിമെസ് ആയിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

” പൃഥ്വി രാജ് എന്ന് ഏവരും വിളിക്കുന്ന രാജുവും അച്ഛന്‍ സുകുമാരനെപ്പോലെ തന്നെ എനിക്ക് നല്ല രാശിയാണെന്നു പറയാതെ വയ്യ . ഇത്തിരി നേരം കൊണ്ട് ഒത്തിരി ആള്‍ക്കാര്‍ക്കിടയില്‍ ‘എന്നാലും ശരത് ‘ ഞങ്ങള്‍ ആശിച്ച പോലെ എത്തി എന്ന് സന്തോഷ പൂര്‍വ്വം ഞാന്‍ അറിയിച്ചുകൊള്ളട്ടെ
ഈ പോസ്റ്റര്‍ കാണുന്ന നിങ്ങളുടെ മുഖത്തു ഞാന്‍ ഒരു കുസൃതിച്ചിരി കാണുന്നുണ്ട്. അതിന്റെ കാരണവും എനിക്കൂഹിക്കാന്‍ കഴിയും .
‘ഇങ്ങേര്‍ക്കിതു എന്ത് പറ്റി ? മര്യാദക്ക് കുടുംബ കഥകളുമായി സ്വസ്ഥമായി കഴിഞ്ഞിരുന്നതാണല്ലോ !
ദേ , ഇപ്പം എന്താ ഇങ്ങിനെ ?’
ആ ചോദ്യം ന്യായം . ഞാനും അഭിമാനത്തോടെ സമ്മതിക്കുന്നു , കുറച്ചൊക്കെ ഞാനും മാറാന്‍ തീരുമാനിച്ചു . അടുക്കളയിലെയും കിടപ്പുമുറിയിലെയും ഒക്കെ കാര്യങ്ങള്‍ മാത്രം ഇന്ന് സിനിമക്ക് മതിയാവില്ല . ഇവിടുത്തെ ചെറുപ്പക്കാര്‍ ആണ് ശരിക്കും സിനിമയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത് . ഞാന്‍ ഇത്തവണ അവരോടൊപ്പം കൂടുകയാണ് . എന്ന് കരുതി എന്റെ കുടുംബസദസ്സുകളെ ഒരിക്കലും കൈ വെടിയുകയില്ല .കാര്യം സസ്‌പെന്‍സ് ഒക്കെ ആണെങ്കിലും ഹൃദയമുള്ളവര്‍ക്കു ഇറ്റു കണ്ണീരു ഉതിര്‍ത്താനുള്ള ഒരു രംഗമെങ്കിലും എന്റെ സിനിമയില്‍ ഉണ്ടാകാതിരിക്കില്ല. ഞാന്‍ തന്നെ പണ്ട് പറഞ്ഞത് പോലെ ‘ ജെയിംസ് ബോണ്ടിനെ വെച്ചും ഞാന്‍ സിനിമയെടുക്കാം . പക്ഷെ എന്റെ ജെയിംസ് ബോണ്ട് ഇടിക്കുന്ന ഓരോ ഇടിയുടെയും പിന്നില്‍ ‘കട്ട ‘ സെന്റിമെന്റ്‌സ് ഉണ്ടായിരിക്കും …
ഇവിടെയും സംഗതി അത് തന്നെ . പക്ഷെ ഇതില്‍ നിങ്ങള്‍ക്കായി ഞാന്‍ ‘ കട്ട’ സസ്‌പെന്‍സ് ഒളിച്ചു വെച്ചിട്ടുണ്ട്
അതൊക്കെപ്പോട്ടെ . ഈ പോസ്റ്റര്‍ ആദ്യമായിക്കണ്ടപ്പോള്‍ എന്റെ സിനിമകള്‍ കണ്ടു ശീലിച്ച നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകളെന്താണ് ?
എനിക്കതു അറിയാന്‍ സ്വാഭാവികമായിട്ടും ആകാംക്ഷ ഉണ്ടാവുമല്ലോ
എന്തൊക്കെയാണേലും ,റിലീസ് ചെയ്യുന്ന ദിവസം തന്നെ സിനിമ കാണാന്‍ തിയേറ്ററില്‍ വരണം”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here