ബഡായി അല്ല; ബംഗ്ലാവ് പൂട്ടുന്നു; പറയുന്നത് പിഷാരടി തന്നെ

0
ഏഷ്യാനെറ്റ് ചാനലിലെ സൂപ്പര്‍ഹിറ്റ് പ്രോഗ്രാമാണ് ബഡായി ബംഗ്ലാവ്. നടന്‍ മുകേഷാണ് ബംഗ്ലാവിന്റെ ഉടമസ്ഥന്‍. താമസക്കാരനായി രമേഷ് പിഷാരടിയും ആര്യയും. പിന്നെ അമ്മായിയും മനോജ് ഗിന്നസുമൊക്കെയായി തകര്‍ത്താടിയിരുന്ന പരിപാടി ഒന്നുരണ്ട് എപ്പിസോഡുകള്‍ കൂടിയേ ഉണ്ടാകുകയുള്ളൂ. ഈ അറിയിപ്പ് ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞദിവസം രമേഷ് പിഷാരടി തന്നെയാണ് പുറത്തുവിട്ടത്. 1500 ഓളം എപ്പിസോഡുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞ രമേഷ് പിഷാരടി പരിപാടിയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയര്‍പ്പിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here