സംവിധായകന്‍ ജയരാജിന്റെ പുതിയ ചിത്രമാണ് ‘ബാക്ക് പാക്കേഴ്‌സ്’. കാന്‍സര്‍ ബാധിതരായ രണ്ടുചെറുപ്പക്കാരുടെ പ്രണയത്തെക്കുറിച്ചുള്ള കഥയുമായാണ് ജയരാജ് ഇത്തവണയെത്തുന്നത്. കാളിദാസ് ജയറാമും പുതുമുഖം കാര്‍ത്തികാ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച ഏഴുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ‘കാറ്റിന്‍ സാദകമോ’ എന്നു തുടങ്ങുന്ന ഗാനം ദേശീയ കാന്‍സര്‍ ദിനമായ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

യുട്യൂബില്‍ പാട്ട് റിലീസ് ചെയ്ത മറ്റുപാട്ടുകളും ഹിറ്റാണ്. ജയരാജിന്റെ തന്നെ വരികള്‍ക്ക് ഈണങ്ങളൊരുക്കിയത് പുതുമുഖ സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കര്‍ മന്നത്താണ്. ജയരാജിന്റെ ‘രൗദ്രം’ അടക്കമുള്ള ചിത്രങ്ങളില്‍ മികച്ച പാട്ടുകളൊരുക്കിയ സംഗീത സംവിധായകനാണ് സച്ചിന്‍. സൗബിനും മഞ്ജുവാര്യരും അഭിനയിക്കുന്ന പുതിയ ചിത്രത്തിലടക്കം നിരവധി പ്രോജക്ടുകളില്‍ സംഗീതമൊരുക്കുന്നതിനുള്ള അവസരം സച്ചിന്‍ ശങ്കര്‍ മന്നത്തിനെ തേടിയെത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here