ബാ​ഹു​ബ​ലി 2 ദി ​ക​ൺ​ക്ലൂ​ഷ​ൻ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു

0
2

കാ​ത്തി​രി​പ്പു​ക​ൾ​ക്കി​ട​യി​ൽ ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം​ഭാ​ഗം ബാ​ഹു​ബ​ലി 2 ദി ​ക​ൺ​ക്ലൂ​ഷ​ൻ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. പാ​ട്ടു​ക​ളും നൃ​ത്ത​വും ആ​ക്ഷ​നും വി​ഷ്വ​ൽ എ​ഫ​ക്റ്റ്സു​ക​ളു​മൊ​ക്കെ നി​റ​ഞ്ഞ ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം​വ​ര​വി​നാ​യ് കാ​ത്തി​രി​ക്കു​ന്ന​വ​രെ ആ​വേ​ശ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യി​രി​ക്കു​ക​യാ​ണ്.

സി​നി​മാ​മോ​ഹി​ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ന്‍റെ ദൈ​ര്‍ഘ്യം 2.24 മി​നി​റ്റ്. ഒ​ന്നാം​ഭാ​ഗ​ത്തെ ക​ട​ത്തി​വെ​യ്ക്കു​ന്ന ആ​ക്ഷ​ൻ സീ​നു​ക​ളും സൗ​ന്ദ​ര്യ​കാ​ഴ്ച​ക​ളു​മൊ​ക്കെ​യാ​യാ​ണ് ട്രെ​യ്‌​ല​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭി​നേ​താ​ക്ക​ളാ​യ പ്ര​ഭാ​സും റാ​ണ ദ​ഗു​ബ​ട്ടി​യും അ​നു​ഷ്ക​യും ര​മ്യ കൃ​ഷ്ണ​നും നാ​സ​റും ത​മ​ന്ന​യും സ​ത്യ​രാ​ജു​മെ​ല്ലാം ട്രെ​യ്‌​ല​റി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ട്രെ​യ്‌​ല​റി​ന്‍റെ ഹൈ​ലൈ​റ്റ് എ​ന്നു പ​റ​യു​ന്ന​ത് പ്ര​ഭാ​സി​ന്‍റെ​യും റാ​ണ ദ​ഗു​ബ​ട്ടി​യു​ടെ​യും സം​ഘ​ട​ന​മാ​ണ്. അ​നു​ഷ്ക​യും പ്ര​ഭാ​സു​മാ​യു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളും ട്രെ​യ്‌​ല​റി​ൽ കാ​ണാം. ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലു​ള്ള ട്രെ​യ്‌​ല​റു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും ഉ​ള്‍പ്പ​ടെ 250-300 സ്ക്രീ​നു​ക​ളി​ൽ ട്രെ​യ്‌​ല​ര്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു. ഏ​പ്രി​ല്‍ 28ന് ​ബാ​ഹു​ബ​ലി 2 തി​യെ​റ്റ​റു​ക​ളി​ലെ​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here