ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍, ചെമ്പന്‍ വിനോദ് മികച്ച നടന്‍

0

ഗോവ: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കേരളത്തിന് അഭിമാനമായുര്‍ത്തി ഈമയൗ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദും ചിത്രത്തിലൂടെ സ്വന്തമാക്കി.

സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈന്റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. ഉക്രൈന്‍ സംഘര്‍ഷത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രം മേളയില്‍ വലിയ ചര്‍ച്ചയായിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. മില്‍കോ ലാസ്‌റോവിന്റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here