കൊല്ലം: അകാലത്തില്‍ പൊലിഞ്ഞ പ്രിയനടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പേരില്‍ ‘മണിരത്‌ന’പുരസ്‌കാരം ഏര്‍പ്പെടുത്തി യുവകൂട്ടായ്മ. കൊല്ലം ആസ്ഥാനമാക്കിയ കലാഭവന്‍ മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മിമിക്രി കലാകാരന്മാര്‍ക്കുവേണ്ടി ‘മണിരത്‌ന’പുരസ്‌കാരം നല്‍കുന്നത്. മിമിക്രി രംഗത്തിലൂടെ കടന്നുവന്ന കലാകാരനും സംവിധായകനുമായ സിദ്ദിഖ് ‘മണിരത്‌ന’പുരസ്‌കാര ലോഗോ പ്രകാശനം ചെയ്തു. കൊല്ലത്തു നടന്ന ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം.

LEAVE A REPLY

Please enter your comment!
Please enter your name here