എബ്രിഡ് ഷൈന്‍ വിളിക്കുന്നു; 40 വയസുകാര്‍ക്കും അവസരം

0
പൂമരം എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ എബ്രിഡ്‌ഷൈനിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ 18-നും 40 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അവസരം. പുതുചിത്രത്തിലേക്ക് സ്‌പോര്‍ട്‌സില്‍ താത്പര്യവും പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടെന്നും പറയുന്നുണ്ട്. 1983- എന്ന ആദ്യചിത്രത്തിനുശേഷം വീണ്ടും സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലുള്ള കഥപറയാനുള്ള ശ്രമമാണെന്നാണ് സൂചന. താത്പര്യമുള്ളവര്‍ മെയ് 20-ന് മുമ്പ് പുരുഷന്മാര്‍ [email protected] എന്ന മെയിലിലും വനിതകള്‍ [email protected] എന്ന മെയിലിലും ഫോട്ടോയും വിശദവിവരങ്ങളും സമര്‍പ്പിക്കണം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here