മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് നടി അശ്വതി മേനോന്‍

0

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ മലയാള സിനിമയിലും ഉണ്ടെന്ന് വെളിപ്പെടുത്തല്‍. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന, സത്യം ശിവം സുന്ദരത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ അശ്വതി മേനോനാണ് ആദ്യകാലത്തെ തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ തുറന്നു പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ 2000-ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്തും ഈ കാസ്റ്റിംഗ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാന്‍ കരുതുന്നില്ല. അത് സങ്കടകരമാണ്. പക്ഷേ അതാണ് സത്യം. ഞാന്‍ തിരിച്ചുവരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം. വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.

ശരിക്കം ഞെട്ടികകുന്നതായിരുന്നു ചില അനുഭവങ്ങള്‍. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കുന്ന നടിമാര്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യൂസിസി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാ പ്രവര്‍ത്തകരുടെ നന്മയ്ക്കായിട്ടാണ് പ്രവര്‍ത്തിക്കന്നത്. പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല’


Loading...

LEAVE A REPLY

Please enter your comment!
Please enter your name here