മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍. ധനുഷിന്റെ നായികയായി അരങ്ങേറിയ മഞ്ജുവിന്റെ അഭിനയം തമിഴ്‌സിനിമാലോകത്തെ ഞെട്ടിപ്പിക്കുകയും ചെയ്തു. ഗംഭീരപ്രകടനമെന്ന് കമല്‍ഹാസനടക്കം പ്രശംസിച്ചതോടെ മഞ്ജുവിനെ പ്രധാനകഥാപാത്രമാക്കാനുള്ള തിരക്കിലാണ് തമിഴകം.

ഇതിനിടെ അസുരന്‍ 100 കോടി കടന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. സാറ്റലൈറ്റ്, ഓഡിയോ-വീഡിയോ റൈറ്റ്, വിതരണാവകാശം തുടങ്ങി എല്ലാ ബിസിനസും കൂടിയാണ് റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കകം 100 കോടിയിലെത്തിച്ചത്. ഇതോടെ ധനുഷിന്റെ ഏറ്റവും മികച്ച വരുമാനം നേടിയ ചിത്രങ്ങളിലൊന്നായി അസുരന്‍ മാറി.

മഞ്ജുവിന്റെ പ്രകടനം തമിഴ് സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായതോടെ രജനീകാന്ത് അടക്കമുള്ളവരുടെ ചിത്രങ്ങളിലേക്ക് മഞ്ജുവിന് ക്ഷണം ലഭിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here