നേടിയത് കോടികള്‍; കിട്ടിയത് ‘ഭൂലോക തേപ്പ’നെന്ന പേര്

ഇതാണ് റിയാലിറ്റി; ആര്യ ആരെയും സ്വന്തമാക്കിയില്ല;

0

സ്‌ക്രീനിലെ പ്രണയനായകനും നഷ്ടപ്രണയനായകനുമെല്ലാമാണ് നടന്‍ ആര്യ. വെള്ളിക്കണ്ണുള്ള സുന്ദരന് വധുവിനെത്തേടി നടത്തിയ റിയാലിറ്റിഷോ തകൃതിയായി നടന്നു. പലതരംമത്സരങ്ങളുടെ കടമ്പ കടന്ന് ഫൈനലിലെത്തിയവരെയെല്ലാം ഒടുവില്‍ വേണ്ടെന്നു പറഞ്ഞതോടെ നായകന്‍ വില്ലനായി. ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന ടിവി ഷോയുടെ അവസാനറൗണ്ടിലെത്തിയവരെ നിര്‍ദയം വേണ്ടെന്നുപറഞ്ഞ നടന്‍ എല്ലാവരെയും ഞെട്ടിപ്പിക്കുകയായിരുന്നു. ആരെയെങ്കിലും ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കും കുടുംബത്തിനും അത് താങ്ങാനാവില്ലെന്നുപറഞ്ഞാണ് ആര്യ ഒഴിഞ്ഞത്.

റിയാലിറ്റിഷോയിലൂടെ കല്യാണം എന്ന ആശയമവതരിപ്പിച്ച ചാനല്‍ഷോ നിരന്തരം വിവാദങ്ങള്‍ക്കുണ്ടാക്കിയാണ് മുന്നോട്ടുപോയത്. ആരെയും ആര്യ സ്വന്തമാക്കില്ലെന്നും ഇത് നടനെയും മോഡലുകളെയും അണിനിരത്തി ചാനല്‍ ചെയ്ത നാടകമാണെന്നും ആദ്യമേ ആരോപണം ഉണ്ടായിരുന്നു. ഒടുവില്‍ ഷോ അവസാനിച്ചതോടെ ഇക്കാര്യം സത്യമായി. എപ്പിസോഡുകള്‍ വിടാതെ കണ്ടിരുന്ന പ്രേക്ഷകര്‍ വിഡ്ഢികളായെങ്കിലും ആര്യ കോടികളാണ് പ്രതിഫലം നേടിയത്.

വെള്ളിത്തിരയില്‍ പ്രണയവും പ്രണയനഷ്ടവും അവതരിപ്പിച്ച എല്ലാവേഷങ്ങളിലുംആര്യ തിളങ്ങിയിരുന്നു. ഈ പ്രീതി മനസിലാക്കിയാണ് ചാനല്‍ ആര്യയെ സമീപിപ്പിച്ചത്. ആര്യയെ മോഹിച്ച് ആയിരക്കണക്കിന് യുവതികളാണ് റിയാലിറ്റിഷോയിലേക്ക് അപേക്ഷിച്ചത്. ചാനല്‍ നേരത്തെ തെരഞ്ഞെടുത്തിരുന്ന മോഡലുകളാണ് ആദ്യഘട്ടം മുതല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

അബര്‍ നദിയെന്ന ഫൈനലിലെത്താതെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായത്. ആര്യയെ ഞാന്‍ കാത്തിരിക്കുമെന്ന് പറഞ്ഞ് അബര്‍ നദി പിന്നെയും സസ്‌പെന്‍സ് ഉണ്ടാക്കിയിട്ടുണ്ട്. വിഡ്ഢികളാക്കിയെങ്കിലും ആര്യ അര്‍ബാനദിയെ കെട്ടുമെന്നാണ് ഇപ്പോഴത്തെ പ്രചരണം. നടനുനേരെയുള്ള പ്രതിഷേധം അടക്കാനാണ് ഈ പ്രചാരണമെന്നും ആരോപണമുണ്ട്. ടിവി ഷോയിലൂടെ കോടികള്‍ നേടിയെങ്കിലും നടന്‍ ആര്യക്ക് എക്കാലത്തേക്കുമായി കിട്ടിയത് ‘ഭൂലോക തേപ്പന്‍’ എന്ന വിളിമാത്രമാണെന്നതാണ് സത്യം. സോഷ്യല്‍മീഡിയായിലടക്കം വന്‍ വിമര്‍ശനമാണ് താരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here