കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പപ്പുകുട്ടി ഭാഗവര്‍ ഏഴാം വയസ്സില്‍ സംഗീത നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പിന്നീട് പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here