മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അന്‍സിബ ഹസ്സന്‍. അടുത്തിടെ ഒരു ഷോട്ട്ഫിലിം സംവിധാനം ചെയ്ത അന്‍സിബ സിനിമയെടുക്കുകയാണ്. ‘അല്ലു അര്‍ജ്ജുന്‍’ എന്നുപേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത് സാക്ഷാല്‍ മോഹന്‍ലാലാണ്.

രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് അന്‍സിബയാണ്. നടന്‍ പൃഥ്വിരാജും കലാഭവന്‍ ഷാജോണും സംവിധായകക്കുപ്പായം അണിഞ്ഞതിനുപിന്നാലെ സംവിധായിക ആകാനൊരുങ്ങുന്ന ആദ്യ നടിയാകുകയാണ് അന്‍സിബ ഹസന്‍. ഇക്കാര്യം അന്‍സിബ തന്നെയാണ് നവമാധ്യമക്കൂട്ടായ്മകളില്‍ പങ്കുവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here