ബിനീഷിനു വേണ്ടി ലൈക്ക് അടിക്കുകയല്ല; അവസരമൊരുക്കി അഞ്ജലിയും

0
12

ചുരുങ്ങിയ സമയംകൊണ്ട് എല്ലാ വിജയചിത്രങ്ങളിലും ചെറിയവേഷങ്ങളിലൂടെ സാന്നിധ്യമറിയിക്കുന്ന ഭാഗ്യനടിയാണ് അഞ്ജലിനായര്‍. സംവിധായകന്റെ അധിക്ഷേപത്തിനിരയായി എന്ന വിവാദത്തില്‍ നടന്‍ ബിനീഷിനുവേണ്ടി ലൈക്ക് അടിക്കുകയല്ല, ഒരു അവസരം തന്നെ നല്‍കാമെന്ന് പറഞ്ഞിരിക്കയാണ് അഞ്ജലി.

സിനിമാമേഖലയില്‍ ചാന്‍സ് കൊടുക്കത്തവിധം വലിയൊരാളല്ലെങ്കിലും താന്‍ നിര്‍മ്മിക്കുന്ന ‘മൈതാനം’ എന്ന ചിത്രത്തില്‍ ബിനീഷിന് അവസരം നല്‍കുകയാണ് തനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായമെന്നും അഞ്ജലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൂര്‍ണ്ണരൂപം:

ഒരാള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാന്‍ ഞാന്‍ ആരുമല്ല അതിനുള്ള ഒരു അര്‍ഹതപോലും എനിക്ക് ആയിട്ടില്ല. പക്ഷെ ഞാന്‍ നിര്‍മിക്കുന്ന ‘മൈതാനം’ എന്ന സിനിമ announce ചെയ്ത ഈ ദിവസം ഇങ്ങനെ ഒരു കാര്യം ശക്തമായി നടക്കുന്നത് കൊണ്ട് ഞാനും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ബിനീഷിനുവേണ്ടി ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന സഹായം ലൈക് അടിക്കാനും ഷെയര്‍ അടിക്കാനുമല്ല.
ഈ ഒരു അവസരത്തില്‍ ഞങ്ങള്‍ ചെയ്യുന്ന ഒരു കൊച്ചു സിനിമയുടെ ഭാഗം ബിനീഷിനെ ആകാന്‍ കഴിയും. ബിനീഷിനോട് ഞാന്‍ സംസാരിച്ചു ബിനീഷും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നും സഹകരിക്കാമെന്നും പറഞ്ഞു.
അത് കൊണ്ട് ഈ ദിവസം എനിക്ക് പറയാന്‍ സാധിക്കുന്നത് ‘മൈതാനം’ എന്ന ഞങ്ങളുടെ സിനിമയില്‍ ബിനീഷും ഉണ്ടാകും. ബിനീഷിനെ ഞങ്ങളോടൊപ്പം കൂട്ടാമെന്ന തീരുമാനത്തില്‍ എന്നോടൊപ്പം ഉറച്ചു നിന്ന ഡയറക്ടര്‍ അന്‍സാര്‍ താജുദീനോടും നന്ദി പറയുന്നു….

ഒരാൾക്ക് ഒരു ചാൻസ് കൊടുക്കാൻ ഞാൻ ആരുമല്ല അതിനുള്ള ഒരു അർഹതപോലും എനിക്ക് ആയിട്ടില്ല. പക്ഷെ ഞാൻ നിർമിക്കുന്ന "മൈതാനം" എന്ന…

Anjali Nair . ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ನವೆಂಬರ್ 1, 2019

LEAVE A REPLY

Please enter your comment!
Please enter your name here