സൗബിന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ചിത്രത്തിന്റെ ആദ്യടീസറിന് മികച്ച വരവേല്‍പ്പാണ് യുട്യൂബില്‍ ലഭിക്കുന്നത്. എല്ലാ കണ്ടുപിടുത്തങ്ങളും പഴയ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന കാഷായധാരിയുടെ ഡയലോഗിലൂടെയാണ് കുഞ്ഞപ്പന്‍ രൂപം നല്‍കിയ അടുക്കളയില്‍ പാചകത്തിലേര്‍പ്പെട്ടിരിക്കുന്ന റോബോട്ടിനെ കാണിക്കുന്നത്.

ചിത്രത്തിന്റെ ചെറിയ ഈ ടീസര്‍തന്നെ ആകാംക്ഷയുണര്‍ത്തുന്നതാണ്. ചിരിപ്പിക്കാന്‍ തന്നെയാണ് സൗബിന്‍ വീണ്ടുമെത്തുന്നതെന്ന് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here