സുരാജ്വെഞ്ഞാറമൂടും സൗബിനും തകര്‍ത്തഭിനയിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ഒരു കോമഡിരംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
വൃദ്ധനായ സുരാജിന്റെ കഥാപാത്രത്തിനു ചായയുമായി എത്തുന്ന റോബോര്‍ട്ടിന്റെ ഉരുളയ്ക്ക് ഉപ്പേരിപോലുള്ള പ്രതികരണം കേട്ട ‘ഇവനെ ഞാന്‍ കൊല്ലും’ എന്നു പറയുമ്പോഴാണ് റോബോര്‍ട്ടിന്റെ കലക്കന്‍ മറുപടി.
‘കൊല്ലാം, പക്ഷേ തോല്പിക്കാനാവില്ല’. തിയറ്ററുകളില്‍ ഏറ്റവുംകൂടുതല്‍ കൈയടിനേടുന്ന രംഗങ്ങളിലൊന്നാണിത്. യുട്യൂബിലെത്തിയ ഈ രംഗവും ട്രെന്‍ഡിങ്ങിലാണ്.