ഇതെന്തൊരു ‘തന്ത’; പിടിവാശിക്കാരനായ വയോധികനായി സുരാജ്

0
1

സൗബിനും സുരാജും ഒന്നിക്കുന്ന ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം യുട്യൂബിലെത്തി. പിടിവാശിക്കാരനായ പിതാവായി സുരാജും മകനായി സൗബിനും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഇവരുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ഗാനത്തിലുള്ളത്. ഇവര്‍ക്കിടയിലേക്കാണ് പ്രധാന കഥാപാത്രമായി ഒരു റോബോര്‍ട്ട് കടന്നുവരുന്നത്. ചിത്രം തിയറ്ററുകളില്‍ ഹിറ്റാകുമെന്ന് ഉറപ്പാകുന്ന മുഹൂര്‍ത്തങ്ങളാണ് ഗാനത്തില്‍.

ചിത്രം നവംബര്‍ 8 നാണ് റിലീസിനൊരുങ്ങുന്നത്. സ്വന്തമായി നിര്‍മ്മിച്ച റോബോര്‍ട്ടാണ് ചിത്രത്തില്‍ അഭിനയിച്ചെന്നും സുരാജിന്റേം സൗബിന്റേയും പ്രതിഫലത്തോളംതന്നെ തുക റോബോര്‍ട്ട് നിര്‍മ്മിക്കാനും ചെലവാക്കിയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here