ബോക്‌സോഫീസ് പിടിക്കാന്‍ അനുപമയുടെ ഓട്ടം

0
 ‘ആലുവാപ്പുഴ’ പാട്ടിലെ നീണ്ടമുടിക്കാരിയൊക്കെ പണ്ടത്തെ കഥ. തീരം വിട്ട് അന്യഭാഷയില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മലയാളി താരം അനുപമ പരമേശ്വരന്‍. ‘തേജ് ഐ ലവ് യൂ’ എന്ന പുതിയ തെലുങ്ക് ചിത്രത്തിലൂടെ അല്‍പസൊല്‍പം ഗ്ലാമര്‍ പദവി പിടിക്കാനുള്ള ഓട്ടത്തിലാണ് താരം. മലയാളത്തില്‍ നിന്നും അനു ഇമ്മാനുവേല്‍ അടക്കം ഒരുപിടി നായികമാരാണ് തെലുങ്കില്‍ എതിരാളികളായുള്ളതും. ഇവടത്തെപ്പോലെ മുടിയുലച്ച് നടന്നാല്‍പോരല്ലോ.
‘അന്തമൈന ചന്തമാമ’ എന്ന ഗാനത്തിലാണ് അനുപമ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ഹിറ്റ് സംഗീത സംവിധയകന്‍ ഗോപി സുന്ദറാണ് പാട്ടിന് ഈണമൊരുക്കിയതും. അനുപമയുടെ ഓട്ടം ബോക്‌സോഫീസ് പിടിച്ചുകുലുക്കാന്‍ ഈ ഓട്ടം മതിയാവില്ലെന്നുറപ്പാണ്. ഉദാരസമീപനമുള്ള നായികമാര്‍ക്ക് മുന്നില്‍ ഇത്രേയെങ്കിലും വേണ്ടേയെന്നാണ് ആരാധകപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here