എമി ജാക്‌സണും ഇക്കൊല്ലം കല്യാണം

0

ഷങ്കറിന്റെ വിക്രം ചിത്രം ‘ഐ’യിലെ നായിക എമി ജാക്‌സണിന്റെ വിവാഹം ഇക്കൊല്ലം നടക്കുമെന്ന് സോഷ്യല്‍ മീഡിയ. ബ്രിട്ടീഷ് ബിസിനസുകാരന്‍ ജോര്‍ജ് പനായിയോയുമൊത്തുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് കല്യാണചര്‍ച്ചക്ക് തുടക്കമായത്. 2015 മുതല്‍ എമിയുടെ സൗഹൃദവലയത്തിലുള്ളയാളാണ് ജോര്‍ജ്. ഇക്കൊല്ലം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്ന അഭ്യൂഹമാണ് പരക്കുന്നത്. 2010ല്‍ മദിരാശിപ്പട്ടണമെന്ന തമിഴ്ചിത്രത്തിലെ ബ്രിട്ടീഷുകാരിയുടെ റോളിലെത്തിയ എമി ജാക്‌സണ്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here