മുംബൈ : ബോളിവുഡ് മെഗാ താരം അമിതാഭ് ബച്ചന്റെ ഗ്യാരേജിലേക്ക് ടൊയോട്ടയുടെ എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയുടെ പുതിയ പതിപ്പും എത്തി. കഴിഞ്ഞ ദിവസമാണ് ടൊയോട്ട ഡീലര്‍ഷിപ്പ് ഉദ്യോഗസ്ഥര്‍ അമിതാഭ് ബച്ചന് വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

മുഖം മിനുക്കിയ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്സ്ഷോറും വില 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം രൂപ വരെയാണ്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലെക്സസ് എല്‍.എക്സ്570, മെഴ്സിഡീസ് ബെന്‍സ് എസ്-ക്ലാസ്, വി-ക്ലാസ്, ബെറ്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, പോര്‍ഷെ കയേന്‍ തുടങ്ങിയ ആഡംബര വാഹനങ്ങളുടെ നീണ്ട നിരയുള്ള ബിഗ് ബിയുടെ ഗ്യാരേജിലേക്കാണ് ഇന്നോവ ക്രിസ്റ്റയും എത്തിയത്.

കണക്ടഡ് കാര്‍ സാങ്കേതിക വിദ്യയിലുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്. ഇന്നോവ ക്രിസ്റ്റ 2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിന്‍ 164 ബി.എച്ച്‌.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്‌.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുമുള്ള വലിയ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എംഐഡി ഡിസ്‌പ്ലേയുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാര്‍, ഇസഡ് എക്‌സ് ഗ്രേഡിലെ പുതിയ കാമല്‍ ടാന്‍ അപ്‌ഹോള്‍സ്റ്ററി, ഓപ്ഷണല്‍ റിയല്‍-ടൈം വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോഫെന്‍സിംഗ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here