ഒതുക്കാമെന്ന് കരുതേണ്ട; പോരാടുമെന്ന് അമല

0

വിവാഹമോചനത്തിനുശേഷം നടി അമലാപോളിനെതിരേ നിരവധി വിമര്‍ശനങ്ങളാണ് നവമാധ്യമങ്ങളിലടക്കം നിറഞ്ഞിരുന്നത്. ഗ്ലാമര്‍വേഷത്തിലുള്ള ഫോട്ടോകള്‍ ഇടുമ്പോഴെല്ലാം വിമര്‍ശകര്‍ ഓടിയെത്തും. എന്നാലിതൊന്നും കൂസാതെ മുന്നോട്ടുപോയ അമലയെ ദിവസങ്ങള്‍ക്ക് മുമ്പ് വിജയ്‌സേതുപതിയുടെ പുതിയ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ പുറത്താക്കിയെന്ന വാര്‍ത്ത വന്നിരുന്നു.

അമലാ പോള്‍ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘ആടൈ’ ടീസറില്‍ പൂര്‍ണ്ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ടതോടെയാണ് സംവിധായകന്‍ ഒഴിവാക്കിയത്. എന്റെ ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി അധികം ട്രസ്സുകള്‍ വാങ്ങിപ്പോയി എന്ന് ട്രോളിക്കൊണ്ടാണ് പുതിയ നായികയെ പ്രഖ്യാപിച്ചത്. തന്നെ പുറത്താക്കിയതിനെതിരേയും അമല ശക്തമായി പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ രാക്ഷസന്‍ സിനിമയിലെ നായകനായ വിഷ്ണു വിശാല്‍ മാത്രമാണ് അമലയ്ക്ക് പിന്തുണ നല്‍കി രംഗത്തു വന്നതും.

എന്നാല്‍ ആടൈയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് അമല അതിശക്തമായി പ്രതികരിച്ചിരിക്കയാണ്. ‘ഞാന്‍ പോരാടും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്.’

കാമിനി എന്ന കഥാപാത്രമായാണ് അമല രംഗത്തെത്തുന്നത്. രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും. അമല നഗ്‌നയായെത്തിയ ടീസര്‍ യുട്യൂബ് ട്രെന്‍ഡിങ്ങ് ആദ്യ അഞ്ചുദിനങ്ങളിലും ഒന്നാമതായിരുന്നു. 81 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here