വിവാഹമോചനത്തിനുശേഷം ഒതുങ്ങിപ്പോകാതെ സിനിമയില്‍ സാന്നിധ്യം നിലനിര്‍ത്തി പോരാടുന്ന താരമാണ് മലയാളിയായ അമലാപോള്‍. തമിഴ്‌സിനിമയില്‍ ഹിറ്റുകള്‍ക്കൊപ്പം അമലയുടെ സാന്നിധ്യവും ഉണ്ട്.

‘ആടൈ’ എന്ന പരീക്ഷണം തിയറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും അമലയുടെ കരിയറില്‍ ഏറെ നിരൂപകപ്രശംസ നേടിയ വേഷമാണ്.

നവമാധ്യമങ്ങളില്‍ ഏറെ ആരാധകവൃന്ദമുള്ള നടികൂടിയാണ് അമല. ഗ്ലാമര്‍ ഫോട്ടോകളും ഫാഷന്‍ ഭ്രമങ്ങളുമെല്ലാം ആരാധകരോട് പങ്കിടാന്‍ താരം മടിക്കാറില്ല. 28-ാം പിറന്നാളാഘോഷിക്കുന്ന അമലയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ജന്‍മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സന്ദേശം അയച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് കടലിനുമീതെ ഊഞ്ഞാലാടുന്ന ചിത്രം അമല പോള്‍ പോസ്റ്റുചെയ്തത്.

View this post on Instagram

S u n k i s s e d s u n s h i n e

A post shared by Amala Paul ✨ (@amalapaul) on

LEAVE A REPLY

Please enter your comment!
Please enter your name here