ഹൃദയം നുറുങ്ങും വേദനയോടെ ആരാധകനെ കാണാന്‍  അല്ലു അര്‍ജുനെത്തി

0
തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള യുവനടനാണ് അല്ലുഅര്‍ജുന്‍. തന്റെ ആരാധകരോട് സ്‌നേഹംപ്രകടിപ്പിക്കാനും അല്ലു ഒരുമടിയും കാണിച്ചിട്ടില്ല. ഗുരുതര അസുഖബാധിതനായിക്കിടക്കുന്ന ദേവ് സായി ഗണേഷ് എന്ന  ആരാധകനെക്കാണാനാണ് അല്ലു വിമാനം കയറിയത്. മരിക്കുംമുമ്പ് അല്ലുഅര്‍ജുനിനെ നേരില്‍ കാണണമെന്നുമാത്രമായിരുന്നു യുവാവിന്റെ ആഗ്രഹം.
ഈ വാര്‍ത്തയറിഞ്ഞ താരം ഉടന്‍ തന്നെ വിമാനം ചാര്‍ട്ട് ചെയ്ത് വിശാഖപ്പട്ടണത്തെത്തി യുവാവിന്റെ വീട് സന്ദര്‍ശിച്ചു. അല്ലുവിന്റെ സന്ദര്‍ശനം സായി ഗണേഷിനെയും കുടുംബത്തെയും ഞെട്ടിച്ചു. കണ്ണീരോടെയാണ് അവര്‍ അല്ലുവിനെ സ്വീകരിച്ചത്. ഈ സംഭവവും ചിത്രവും അല്ലു തന്നെയാണ് ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവച്ചതും. ഹൃദയം തകരുന്നൂവെന്നായിരുന്നു താരം കുറിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here