കൊച്ചി: കഥ പറയുന്നതിനിടെ നടന്‍ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്ന സംവിധായകന്‍ വേണുവിന്റെ പരാതി ഫെഫ്ക അമ്മയ്ക്കു കൈമാറി.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനു വേണ്ടിയുള്ള സിനിമാ സംവിധാം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ പറയുമ്പോള്‍ അലന്‍സിയര്‍ വേണുവിനോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. സംവിധായകനാണോ നടനാണോ വലുതെന്ന തരത്തിലേക്കു ചര്‍ച്ച നീണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചതെന്നാണ് സൂചന.

ജി.ആര്‍. ഇന്ദുഗോപന്‍ എഴുതി ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യന്‍, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here