ആകാശഗംഗ എന്ന വിനയന്‍ ചിത്രം പേടിപ്പെടുത്ത രംഗങ്ങള്‍ കൊണ്ടുമാത്രമല്ല പ്രേക്ഷകഹൃദയം കീഴടക്കിയത്. ചിത്രത്തിലെ അതിമനോഹരമായ ഗാനങ്ങള്‍ക്കും അതില്‍ പങ്കുണ്ട്.വര്‍ഷങ്ങള്‍ക്കിപ്പുറം ആകാശഗംഗയുടെ രണ്ടാംഭാഗം വെള്ളിത്തിരയിലെത്തുമ്പൊഴും ആ പഴയ ഗാനം സ്‌ക്രീനിലുണ്ടാകുമെന്നുറപ്പ്.

‘പുതുമഴയായ്…വന്നൂ നീ…പുളകം കൊണ്ടുപൊതിഞ്ഞൂ നീ…” എന്ന ആ ഗാനം റീമിക്‌സ് ചെയ്ത് യുട്യൂബിലെത്തി. എസ്. രമേശന്‍നായരുടെ വരികള്‍ക്ക് ബേണി ഇഗ്നീഷ്യസാണ് ഈണം പകര്‍ന്ന ആ ഗാനം ഇത്തവണ പാടുന്നത് ഷബ്‌നം റിയാസാണ്.

LEAVE A REPLY

Please enter your comment!
Please enter your name here